വാക്‌സിനേഷൻ വീണ്ടും സജീവമായി

Tuesday 24 August 2021 1:11 AM IST

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് രണ്ടു ദിവസം മന്ദഗതിയിലായിരുന്ന കൊവിഡ് വാക്‌സിനേഷൻ ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും സജീവമായി. വാ‌ക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്നലെ 1,170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യകേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 2,62,33,752 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. അതിൽ 1,92,89,777 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2021ലെ പ്രതീക്ഷിത ജനസംഖ്യായ 3.54 കോടിയിൽ 54.49 ശതമാനം പേർക്ക് ഒന്നാം ഡോസും 19.62 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേർക്ക് ഒന്നാം ഡോസും 24.20 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. അതേസമയം സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി. 20 ലക്ഷം സിറിഞ്ചാണ് ലഭ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും 15 ലക്ഷം സിറിഞ്ചും മുംബയിൽ നിന്നും അഞ്ച് ലക്ഷം സിറിഞ്ചുമാണ് ലഭ്യമായത്.

Advertisement
Advertisement