അമിതമായി ഗുളിക കഴിച്ച് യുവ വനിതാ ഡോക്ടർ മരിച്ചു

Tuesday 24 August 2021 12:00 AM IST

നിലമ്പൂർ: മലപ്പുറത്ത് യുവ വനിതാഡോക്ടർ അമിതമായി ഗുളിക കഴിച്ച് മരിച്ചു. മരുത മരുതക്കളം കാരാട്ടുമഠത്തിൽ മോഹൻ കുമാറിന്റെ മകൾ രേഷ്മ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലാണ് സംഭവം. അമിതമായി ഗുളിക അകത്തു ചെന്ന് അവശനിലയിൽ കണ്ടെത്തിയ രേഷ്മയെ വീട്ടുകാർ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണ്ണാടക മെഡിക്കൽ കോളേജിൽ ഡെന്റൽ ഹൗസ് സർജൻസി ചെയ്തു വരികയായിരുന്ന യുവതി എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Advertisement
Advertisement