ഭക്ഷണ കിറ്റും പായസവും വിതരണംചെയ്തു

Tuesday 24 August 2021 12:23 AM IST

ചെങ്ങന്നൂർ:ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്. എൻ .ഡി .പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 4745 നമ്പർ പിരളശേരി ശാഖയിലെ മുഴുവൻ ഭവനങ്ങളിലും ഭക്ഷണ കിറ്റും പായസവും വിതരണം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.എൻ. സുമതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.കെ സുരേന്ദ്രൻ ,സെക്രട്ടറി ഡി.ഷാജി, യൂണിയൻ അഡ്. കമ്മിറ്റിയംഗം മോഹനൻ കൊഴുവല്ലൂർ, വനിതാ സംഘം പ്രസിഡന്റ് ഗീതാ രാജൻ ,സെക്രട്ടറി മജ്ജു രാജൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement