പ​രി​മി​തി​ക​ളെ കീഴടക്കി ​പ​റ​ന്നു​യ​രാം

Tuesday 24 August 2021 2:18 AM IST

പാരാലിമ്പിക്സിന് ഇന്ന് ടോക്യോയിൽതുടക്കം

ഇന്ത്യയിൽ നിന്ന് 54 താരങ്ങൾ മത്സരിക്കും

ടോ​ക്യോ​:​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റവും​ ​വ​ലി​യ​ ​കാ​യി​ക​ ​മാ​മാ​ങ്ക​മാ​യ​ ​സ​മ്മ​ർ​ ​ഒ​ളി​മ്പി​ക്സി​ന് ​വേ​ദി​യാ​യ​ ​ടോ​ക്യോ​ ​ഇ​ന്നു​മു​ത​ൽ​ ​പ​രി​മി​തി​ക​ളെ​ ​ക​രു​ത്താ​ക്കി​ ​മു​ന്നേ​റു​ന്ന​ ​ഒ​രു​പി​ടി​താ​ര​ങ്ങ​ളു​ടെ​ ​പോ​രാ​ട്ട​ ​ഭൂ​മി​ക​യാ​കും.​ ​ഇ​ന്നു​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 5​വ​രെ​യാ​ണ് ​അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള​ ​ഒ​ളി​മ്പി​ക്സ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പാ​രി​ലി​മ്പി​ക്സ് ​മ​ത്സ​ര​ങ്ങ​ൾ​ ​ടോ​ക്യോ​യി​ൽ​ ​അ​ര​ങ്ങേ​റു​ക. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്.
കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​ളി​മ്പി​ക്സി​ലെ​പ്പോ​ലെ​ ​പാ​ര​ലി​മ്പി​ക്സി​ലും​ ​കാ​ണി​ക​ൾ​ക്ക് ​പ്ര​വേ​ശ​നം​ ​ഇ​ല്ല.54​ ​അ​ത്‌​ല​റ്റു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​പാ​രാ​ലി​മ്പി​ക്സി​ൽ​ ​മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങു​ന്ന​ത്.​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഏറ്റവും​ ​വ​ലി​യ​ ​സം​ഘ​മാ​ണി​ത്.​ 9​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കു​ക.​ ​ആ​ർ​ച്ച​റി,​ ​അ​ത​‍്‍​ല​റ്റി​ക്സ്,​ ​ബാ​ഡ്മി​ന്റ​ൺ,​ ​നീ​ന്ത​ൽ,​ ​ഭാ​രോ​ദ്വ​ഹ​നം​ ​തു​ട​ങ്ങി​യ​ ​ഇ​ന​ങ്ങ​ളി​ലെ​ല്ലാം​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​റി​യോ​യി​ൽ​ ​ന​ട​ന്ന​ ​പാ​രാ​ലി​മ്പി​ക്സി​ൽ​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​മാ​രി​യ​പ്പ​ൻ​ ​ത​ങ്ക​വേ​ലു​വാ​ണ് ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യേ​ന്തു​ക. ​റി​യോ​യി​ൽ​ 19​ ​പേ​രാ​ണ് ​ഇ​ന്ത്യ​യ്ക്കാ​യി​ ​പാ​രാ​ലി​മ്പി​ക്സി​ൽ​ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്.​ 2​ ​സ്വ​ർ​ണ​വും​ ​ഒ​ന്ന് ​വീ​തം​ ​വെ​ള്ളി​യും​ ​വെ​ങ്ക​ല​വു​മ​ട​ക്കം​ ​നാ​ല് ​മെ​ഡ​ലു​ക​ളാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​ന്റെ​ ​സ​മ്പാ​ദ്യം.​ ​ടോക്യോയിൽ 15​സ്വ​ർ​ണ​മെ​ങ്കി​ലും​ ​നേ​ടാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​സം​ഘം. ഇ​ത്ത​വ​ണ​ ​ഒ​ളി​മ്പി​ക്സ് ​ച​രി​ത്ര​ത്തി​ലെ​ ​ഏറ്റ​വും​ ​വ​ലി​യ​ ​മെ​ഡ​ൽ​ ​നേ​ട്ട​വ​മാ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​ടോ​ക്യോ​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​പാ​രി​ലി​മ്പി​ക്സ് ​താ​ര​ങ്ങ​ളും​ ​ഈ​ ​നേ​ട്ടം​ ​ആ​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​രാ​ജ്യം.

സിദ്ധാർത്ഥ ബാബു മലയാളി പ്രതീക്ഷ

ഇ​ത്ത​വ​ണ​ ​പാ​രി​ലി​മ്പി​ക്സി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​ലെ​ ​ഏ​ക​ ​മ​ല​യാ​ളി​ ​സാ​ന്നി​ധ്യ​മാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ​ ​ഷൂ​ട്ടിം​ഗ് ​താ​രം​ ​സി​ദ്ധാ​ർ​ത്ഥ​ ​ബാ​ബു.​ 50​ ​മീ​റ്റ​ർ​ ​റൈ​ഫി​ൾ​ ​പ്രോ​ൺ​ ​മി​ക്സ​ഡ് ​കാ​റ്റ​ഗ​റി​യി​ലും​ 10​ ​മീറ്റർ​ ​എ​യ​ർ​റൈ​ഫി​ൾ​ ​മി​ക്സ​ഡ് ​പ്രോ​ൺ​ ​ഇ​ന​ത്തി​ലു​മാ​ണ് ​സി​ദ്ധാ​ർ​ത്ഥ​ ​ടോ​ക്യോ​യി​ൽ​ ​മ​ത്സ​രി​ക്കു​ക.​ ​ഈ​ ​ഇ​ന​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന,​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ​‌ു​ക​ൾ​ ​സി​ദ്ധാ​ർ​ത്ഥ​യു​ടെ​ ​പേ​രി​ലു​ണ്ട്.​ ​സെ​പ്തം​ബ​ർ​ 4​നാ​ണ് ​സി​ദ്ധാ​ർ​ത്ഥ​യു​ടെ​ 10​ ​മീറ്റ​ർ​ ​എ​യ​ർ​റൈ​ഫി​ൾ​ ​മി​ക്സ​ഡ് ​പ്രോ​ൺ​ ​മ​ത്സ​രം.​ 50​ ​മീ​റ്റ​ർ​ ​റൈ​ഫി​ൾ​ ​പ്രോ​ൺ​ ​സെ​പ്തം​ബ​ർ​ 5​നാ​ണ്.​ ​ലോ​ക​ ​റാ​ങ്കിം​ഗി​ൽ​ ​ആ​റാം​ ​സ്ഥ​ാ​ന​ത്തു​ള്ള​ ​താ​രം​ ​കൂ​ടി​യാ​ണ് ​സി​ദ്ധാ​ർ​ത്ഥ. ഈ​ ​വ​ർ​ഷ​മാ​ദ്യം​ ​യു.​എ.​ഇ​യി​ൽ​ ​ന​ട​ന്ന​ ​പാ​രാ​ഷൂ​ട്ടിം​ഗ് ​ലോ​ക​ക​പ്പി​ൽ​ 50​ ​മീറ്റ​റി​ൽ​ ​വെ​ങ്ക​ലം​ ​നേ​ടി​യി​രു​ന്നു.​ ​ഡ​ൽ​ഹി​യി​ലെ​ ​ക​ർ​ണി​ ​ഷൂ​ട്ടിം​ഗ് ​റേ​ഞ്ചി​ലെ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ശേ​ഷ​മാ​ണ് ​സി​ദ്ധാ​ർ​ത്ഥ​ ​ടോ​ക്യോ​യ്ക്ക് ​പോ​യ​ത്.​
​സെ​ർ​ഗീ​ ​മാ​ർ​ട്യ​നോ​വ്,​ ​ഹെ​യ്ൻ​സ്,​ ​ഗാ​ബി​ ​എ​ന്നീ​ ​വി​ദേ​ശ​പ​രി​ശീ​ല​ക​രു​ടെ​യും​ ​ദേ​ശീ​യ​ ​പ​രി​ശീ​ല​ക​ൻ​ ​മ​നോ​ജ് ​കു​മാ​റി​ന്റെ​യും​ ​കീ​ഴി​ലാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.
തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​എം.​സി.​എ​ നേടിയ​ ​സി​ദ്ധാ​ർ​ത്ഥ​യു​ടെ​ ​ജീ​വി​തം​ ​മാറ്റി​മ​റി​ച്ച​ത് 2002​ൽ​ ​സം​ഭ​വി​ച്ച​ ​ഒ​രു​ ​ബൈ​ക്ക് ​അ​പ​ക​ട​മാ​ണ്.​ ​അ​പ​ക​ട​ത്തി​ൽ​ ​അ​ര​യ്ക്ക് ​കീ​ഴ‌്പോ​ട്ട് ​ത​ള​ർ​ന്നു​ ​പോ​യി.​ ക​രാ​ട്ടെ​ ​ബ്ലാ​ക്ക് ​ബെ​ൽ​റ്റ് ​നേ​ടി​യി​ട്ടു​ള്ള​ ​സി​ദ്ധാ​ർ​ത്ഥ​ ​എ​ന്നാ​ൽ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​ത​ള​ർ​ന്നു​ ​പോ​കാ​തെ​ ​വീ​ൽ​ചെ​യ​റി​ലി​രു​ന്ന് ​ഷൂ​ട്ടിം​ഗ് ​റേ​ഞ്ചി​ൽ​ ​നി​ന്ന് ​നേ​ട്ട​ങ്ങ​ളൊ​ന്നൊ​ന്നാ​യി​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​വി​ഡ് ​കാ​ല​ത്ത് ​സ്വ​ന്ത​മാ​യി​ ​രൂ​പ​ക​ൽ​പ​ന​ചെ​യ്ത​ ​സ്‌​പോ​ർ​ട്സ് ​വീ​ൽ​ച്ചെ​യ​റാ​യി​രി​ക്കും​ ​ടോ​ക്യോ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കുക.

Advertisement
Advertisement