വെൺമണി ഹരിദാസ് പുരസ്‌കാരം യുവഗായിക ദീപ പാലനാടിന്
Wednesday 25 August 2021 12:40 AM IST
ചെർപ്പുളശ്ശേരി: കഥകളി രംഗത്ത് പ്രവർത്തിക്കുന്ന യുവ ഗായകർക്കായി നൽകിവരുന്ന വെൺമണി ഹരിദാസ് പുരസ്‌കാരം ഈ വർഷം യുവഗായിക ദീപ പാലനാടിന് നൽകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കളിയരങ്ങുകളിൽ സജീവ സാന്നിദ്ധ്യമാണ് ദീപ. പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെയും സുധയുടെയും മകളാണ്. 1001 രൂപയും, കീർത്തിമുദ്രയും അനുമോദന പത്രവുമടങ്ങുന്ന പുരസ്‌കാരം സെപ്തംബർ 19ന് കാറൽമണ്ണ വഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി എം.ഡി. ദാസ്, പ്രസിഡന്റ് വെൺമണി യദു എന്നിവർ അറിയിച്ചു.