അമൃത വിദ്യാപീഠത്തിന് നാക് അംഗീകാരം

Thursday 26 August 2021 12:19 AM IST

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് അംഗീകാരം ലഭിച്ചു. നാലിൽ 3.7സി.ജി.പി.എ സ്‌കോർ നേടിയാണ് അമൃത അംഗീകാരത്തിന് അർഹരായത്. 2020-ലെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. 2009ലും 2014ലും അമൃതയ്ക്ക് നാക്കിന്റെ എ ഗ്രേഡും ലഭിച്ചിരുന്നു. പാഠ്യ പദ്ധതി, പഠനം, മൂല്യ നിർണയം തുടങ്ങി ഏഴ് മാനദണ്ഡങ്ങളിൽ വിശദമായ വിലയിരുത്തൽ നടത്തിയതിന് ശേഷമാണ് അംഗീകാരത്തിനായി പരിഗണിച്ചത്. അമൃത പിന്തുടരുന്ന അക്കാഡമിക മികവിന്റെ നേർസാക്ഷ്യമാണ് നാക് അംഗീകാരമെന്ന് അമൃത വിശ്വവിദ്യാപീഠം വൈസ്ചാൻസലർ ഡോ.പി. വെങ്കിട്ട് രംഗൻ പറഞ്ഞു.

Advertisement
Advertisement