ഭക്ഷ്യസഹായം വിതരണം ചെയ്തു

Thursday 26 August 2021 12:09 AM IST
എടത്തനാട്ടുകരയിൽ നടന്ന ദുബൈ ഭരണാധികാരിയുടെ നൂറു മില്യൺ ഭക്ഷണ സഹായ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത നിർവ്വഹിക്കുന്നു.

അലനല്ലൂർ: യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം കഴിഞ്ഞ റമദാനിൽ ആരംഭിച്ച നൂറു മില്യൺ ഭക്ഷണ സഹായ പദ്ധതി എടത്തനാട്ടുകരയിലെത്തിച്ച് വിതരണം നടത്തി. പ്രാദേശിക ഭക്ഷ്യ ബാങ്കുകൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. ജീവകാരുണ്യ സാമൂഹിക പ്രവർത്തന രംഗത്തുള്ള മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി 'തണൽ' ആണ് കേരളത്തിൽ വിതരണത്തിന് നേതൃത്വം നൽകുന്നത്.

എടത്തനാട്ടുകര ദാറുസലാം മദ്റസയിൽ നടന്ന നൂറു മില്യൺ ഭക്ഷ്യക്കിറ്റ് വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ അബ്ദുസ്സലാം മോങ്ങം അദ്ധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഠത്തൊടി അലി, പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, കാപ്പിൽ മൂസ ഹാജി, പി.പി. സുബൈർ, ഇ. അബ്ദുറഹ്മാൻ, പാറോക്കോട് മമ്മി ഹാജി, യൂസഫ് ഹാജി, കാപ്പിൽ നാസർ, പടുകുണ്ടിൽ ഹംസ ഹാജി, കാപ്പുങ്ങൽ അലി, സിദ്ദീഖ് മുക്കാട്ട്, വി.സി. ഷൗക്കത്തലി, എം.പി. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement