ജീവശ്വാസം വീണ്ടെടുത്ത് കെ.എസ്.ആർ.ടി.സി

Thursday 26 August 2021 12:34 AM IST

കൊച്ചി: കൊവിഡിൽ തകർന്ന് തരിപ്പണമായ കെ.എസ്.ആർ.ടി.സി കൊച്ചി ഡിപ്പോയുടെ ദിവസ വരുമാനത്തിൽ വർദ്ധന. കൊവിഡിനു മുമ്പ് 15 ലക്ഷമായിരുന്നു കൊച്ചിയിലെ ശരാശരി വരുമാനം. ലോക്ക് ഡൗണിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ അത് 3 - 4 ലക്ഷമായി ഇടിഞ്ഞു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ വരുമാനം മെല്ലെ ഉയരാൻ തുടങ്ങി.

നിലവിൽ 6.5 മുതൽ 7.7 ലക്ഷം വരെയാണ് ദിവസ വരുമാനം. ചൊവ്വാഴ്ച്ച 7,76,000 രൂപയായിരുന്നു കളക്ഷൻ. എട്ട് ലക്ഷം രൂപയാണ് ഡിപ്പോയുടെ പ്രതിദിന വരുമാന ടാർജറ്റ്. ഡിപ്പോയിൽ നിന്ന് ആകെയുള്ള 86ൽ 62 സർവീസുകളാണ് ഇപ്പോഴുള്ളത്.


ജനറം ദീർഘദൂര സർവീസ്
ജനറം എ.സി ദീർഘൂര സർവീസുകൾ 20 എണ്ണമായിരുന്നിടത്ത് ഇപ്പോഴുള്ളത് 12 എണ്ണമാണ്. കൊവിഡിനു ശേഷം രാത്രികാലങ്ങളിൽ യാത്രക്കാർ വളരെ കുറഞ്ഞതിനാലാണ് എട്ട് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത്. ദിവസങ്ങളിൽ ഇത്തരം സർവീസുകൾ നടത്തി പരീക്ഷിച്ചെങ്കിലും 4,000ൽ താഴെ മാത്രമായിരുന്നു വരുമാനം.
കൊവിഡിനു മുമ്പ് ദീർഘദൂര ജനറം സർവീസുകളിൽ ഒരു ബസിൽ നിന്ന് 25,000രൂപ ശരാശരി ലഭിച്ചിരുന്നു. ലോക്ക് ഡൗണിനു പിന്നാലെ സർവീസ് തുടങ്ങിയപ്പോൾ അത് 8,000 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഇപ്പോഴിത് 16,000 ആയി ഉയർന്നിട്ടുണ്ട്.


ജനറം സിറ്റി സർവീസ് തുടങ്ങിയില്ല
ജനറം എ.സി ബസുകൾ ഇനിയും സിറ്റി സർവീസ് തുടങ്ങിയിട്ടില്ല. 9 സർവീസുകളാണ് ഇത്തരത്തിലുള്ളത്. ഇതിലേറെയും എയർപോർട്ട് സർവീസുകളായിരുന്നു. വിദേശത്തു നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോകുന്നതിനാൽ യാത്രക്കാരുണ്ടാകാറില്ല. അതിനാലാണ് സിറ്റി സർവീസുകൾ ആരംഭിക്കാത്തത്.


കൊച്ചിയിൽ നിന്ന് 62 സർവീസുകൾ

●ഡീലക്‌സ്- 1

●എക്‌സ്‌പ്രസ്- 2

●സൂപ്പർഫാസ്റ്റ്- 13

●ഫാസ്റ്റ് പാസഞ്ചർ- 24

●ഓർഡിനറി- 19

●സി.എൻ.ജി- 1

●ഇതിനു പുറമേ 12 ജനറം സർവീസും

ജനറം എ.സി ബസുകൾ തിരുവനന്തപുരത്തേക്ക്

●രാവിലെ- 4, 5, 6, 7, 8, 10, 12

●ഉച്ചയ്ക്ക് ശേഷം- 2, 4, 6, 8

ജനറം എ.സി ബസുകൾ കോഴിക്കോട്ടേക്ക്

●രാവിലെ- 3.30, 5.30, 9.30, 11.30, 12.30

●ഉച്ചയ്ക്ക് ശേഷം- 1.30, 4.30, 6.30, 8.30, 10.30

Advertisement
Advertisement