വ്യാപനം കൂടുന്നു, മരണവും 3680രോഗികൾ ടി.പി.ആർ 22.70

Thursday 26 August 2021 12:02 AM IST

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. മരണനിരക്കും കുത്തനെ ഉയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.70 ശതമാനത്തിലെത്തി. ഇന്നലെ 3680 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച 22 പേർ ഉൾപ്പെടെ ഇതുവരെ മരിച്ചവരുടെ എണ്ണം 2049 ആയി. സമ്പർക്കത്തിലൂടെ 3615 പേർക്കാണ് രോഗം ബാധിച്ചത്. 53 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.16453 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2426 പേർ കൂടി രോഗമുക്തി നേടി. 26745 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 74137 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത് .

# ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 1, ചെക്ക്യാട് 2, എടച്ചേരി 4 , കടലുണ്ടി1, കാവിലുംപാറ 1, കായണ്ണ 3, കോടഞ്ചേരി 1, കൊയിലാണ്ടി 1, കോഴിക്കോട് 2, കുന്ദമംഗലം 1, മാവൂർ 1, മേപ്പയൂർ 1, നാദാപുരം 5, നരിപ്പറ്റ 4, നൊച്ചാട് 4, ഒളവണ്ണ 4 , ഓമശ്ശേരി 1, പെരുമണ്ണ1, പെരുവയൽ 1, പുറമേരി 2, പുതുപ്പാടി 2, തൂണേരി 2, ഉള്ള്യേരി 1 , വാണിമേൽ 5, വേളം 1, വില്ല്യാപ്പള്ളി 1.

സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 642, അരിക്കുളം 12, അത്തോളി 57, ആയഞ്ചേരി 8, അഴിയൂർ 26, ബാലുശ്ശേരി 43, ചക്കിട്ടപ്പാറ 33, ചങ്ങരോത്ത് 30, ചാത്തമംഗലം 38, ചെക്ക്യാട് 30, ചേളന്നൂർ 36, ചേമഞ്ചേരി 47, ചെങ്ങോട്ട്കാവ് 34, ചെറുവണ്ണൂർ 16, ചോറോട് 15, എടച്ചേരി 19, ഏറാമല 28, ഫറോക്ക് 83, കടലുണ്ടി 24, കക്കോടി 103, കാക്കൂർ 22, കാരശ്ശേരി 64, കട്ടിപ്പാറ 36, കാവിലുംപാറ 19, കായക്കൊടി 44, കായണ്ണ 46, കീഴരിയൂർ 20, കിഴക്കോത്ത് 40, കോടഞ്ചേരി 40, കൊടിയത്തൂർ 35, കൊടുവള്ളി 35, കൊയിലാണ്ടി 108, കൂടരഞ്ഞി 6, കൂരാച്ചുണ്ട് 45, കൂത്താളി 27, കോട്ടൂർ 23, കുന്ദമംഗലം 70, കുന്നുമ്മൽ 25, കുരുവട്ടൂർ 75, കുറ്റ്യാടി 27, മടവൂർ 31, മണിയൂർ 15, മരുതോങ്കര 21, മാവൂർ 41, മേപ്പയ്യൂർ 12, മൂടാടി 48, മുക്കം 42, നാദാപുരം 21, നടുവണ്ണൂർ 81, നൻമണ്ട 25, നരിക്കുനി 28, നരിപ്പറ്റ 25, നൊച്ചാട് 26, ഒളവണ്ണ 128, ഓമശ്ശേരി 79, ഒഞ്ചിയം 27, പനങ്ങാട് 11, പയ്യോളി 37, പേരാമ്പ്ര 39, പെരുമണ്ണ 16, പെരുവയൽ 51, പുറമേരി 27, പുതുപ്പാടി 93, രാമനാട്ടുകര 49, തലക്കുളത്തൂർ 81, താമരശ്ശേരി 27, തിക്കോടി 18, തിരുവള്ളൂർ 19, തിരുവമ്പാടി 31, തൂണേരി 37, തുറയൂർ 8, ഉള്ള്യേരി 74, ഉണ്ണികുളം 64, വടകര 53, വളയം 31, വാണിമേൽ 32, വേളം 8, വില്യാപ്പള്ളി 28.

അടച്ചുപൂട്ടി വാർഡുകൾ

കോ​ഴി​ക്കോ​ട് ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ക​ർ​ശ​ന​ ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​
പ്ര​തി​വാ​ര​ ​രോ​ഗ​ ​വ്യാ​പ​ന​ ​തോ​ത് ​എ​ട്ടി​ൽ​ ​കൂ​ടു​ത​ലു​ള്ള​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​മു​നി​സി​പ്പാ​ലി​റ്റി,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വാ​ർ​ഡു​ക​ളി​ലാ​ണ് ​നി​യ​ന്ത്ര​ണം​ ​ക​ടു​പ്പി​ച്ച​ത്. ലോ​ക്ക് ​ഡൗ​ൺ​ ​ക​ർ​ശ​ന​മാ​ക്കി​യ​ ​വാ​‌​‌​‌​‌​ർ​ഡു​ക​ൾ.​ ​മു​നി​സി​പ്പാ​ലി​റ്റി​:​ ​കൊ​യി​ലാ​ണ്ടി​-​ ​വാ​ർ​ഡ് 4,​ 2,​ 26,​ 20,​ 5.​ ​മു​ക്കം​-​ ​വാ​ർ​ഡ് 24,​ 8,11,​ 30,​ 26,​ 1​ ,​ 7,​ 17,​ 15,​ 13,​ 20,​ 10.​ ​വ​ട​ക​ര​-​ ​വാ​ർ​ഡ് 20.​ ​പ​യ്യോ​ളി​-​ ​വാ​ർ​ഡ് 30,​ 31,​ 32,​ 26,​ 23,​ 21​ ,​ 28.​ ​രാ​മ​നാ​ട്ടു​ക​ര​-​ ​വാ​ർ​ഡ് 31,​ 13,​ 2​ ,​ 14.​ ​ഫ​റോ​ക്ക്-​വാ​ർ​ഡ് 24,​ 17,​ 9.​ ​കൊ​ടു​വ​ള്ളി​ ​-​വാ​ർ​ഡ് 23,​ 1,​ 34,​ 15.​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​-​ ​വാ​ർ​ഡ് 3.​ ​കൂ​രാ​ചു​ണ്ട്,​ ​കാ​യ​ണ്ണ,​ ​കൂ​ട​ര​ഞ്ഞി​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​മു​ഴു​വ​ൻ​ ​വാ​ർ​ഡു​ക​ളി​ലും​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ചു.ബാ​രി​ക്കേ​ഡ് ​വെ​ച്ച് ​റോ​ഡു​ക​ൾ​ ​അ​ട​യ്ക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമായിരിക്കും.

Advertisement
Advertisement