എസ്.എസ്.എൽ.സി അവാർഡ് വിതരണം

Friday 27 August 2021 12:41 AM IST

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മുസ്ലിം യൂത്ത് ലീഗ് പുഷ്പനഗർ ശാഖാ കമ്മിറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 24 വിദ്യാർത്ഥികളെ ആദരിച്ചു.

മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഷാജഹാൻ അൽഖാസിമി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറർ സുഫീർ ഹുസൈൻ, വാർഡ് മെമ്പർ ഷൈനി ടോമി, ജില്ലാ പ്രവർത്തക സമിതി അംഗം വി.എം. അബൂബക്കർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പുത്തൻപുരക്കൽ, വി.ഇ. പരീത്കുഞ്ഞ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement