പിടിവിട്ട് പാഞ്ഞ് വീണ്ടും

Friday 27 August 2021 12:37 AM IST

 കൊവിഡ് 3461  ടി.പി.ആ‌ർ 19.37 %

കോഴിക്കോട്: ആശങ്കയുടെ മുൾമുനയിലേക്ക് വീണ്ടും. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 3461 പേർക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.37 ശതമാനം. 3425 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 22 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന 11 പേർക്കും വിദേശത്തുനിന്ന് എത്തിയ ഓരാൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ജില്ലയിലെ ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 2366 പേർ കൂടി രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18121 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കോഴിക്കോട് സ്വദേശികളായ 27824 പേർ നിലവിൽ ചികിത്സയിലുണ്ട്. പുതുതായി വന്ന 8581 പേർ ഉൾപ്പടെ 78,888 പേർ നിരീക്ഷണത്തിലാണ്. ഇതുവരെ 8,44,387 പേർ നിരീക്ഷണം പൂർത്തിയാക്കി. 2068 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.


 ഉറവിടം വ്യക്തമല്ലാത്തവർ

ചെക്യാട് 2, ചെറുവണ്ണൂർ 1,ഫറോക്ക് 3,കടലുണ്ടി 2 ,കിഴക്കോത്ത് 1,കോഴിക്കോട് 3,നാദാപുരം 1,നരിക്കുനി 1 ,നൊച്ചാട് 1, ഒളവണ്ണ 2, പനങ്ങാട് 1,പെരുമണ്ണ 1, പെരുവയൽ 1, തലക്കുളത്തൂർ 1, വാണിമേൽ 1.

 സമ്പർക്കം

അരിക്കുളം 12, അത്തോളി 48, ആയഞ്ചേരി 16, അഴിയൂർ 24, ബാലുശ്ശേരി 49, ചക്കിട്ടപ്പാറ 22, ചങ്ങരോത്ത് 19,ചാത്തമംഗലം 70,ചെക്ക്യാട് 37,ചേളന്നൂർ 72,ചേമഞ്ചേരി 21,ചെങ്ങോട്ട്കാവ് 40,ചെറുവണ്ണൂർ 24,ചോറോട് 41,എടച്ചേരി 39,ഏറാമല 18,ഫറോക്ക് 30,കടലുണ്ടി 62,കക്കോടി 40,കാക്കൂർ 29,കാരശ്ശേരി 36,കട്ടിപ്പാറ 30,കാവിലുംപാറ 16,കായക്കൊടി 15,കായണ്ണ 16,കീഴരിയൂർ 17,കിഴക്കോത്ത് 12,കോടഞ്ചേരി 110,കൊടിയത്തൂർ 62,കൊടുവള്ളി 64,കൊയിലാണ്ടി 123,കൂടരഞ്ഞി 52,കൂരാച്ചുണ്ട് 18,കൂത്താളി 20,കോട്ടൂർ 33,കുന്ദമംഗലം 62,കുന്നുമ്മൽ 18,കുരുവട്ടൂർ 47,കുറ്റ്യാടി 5,മടവൂർ 21,മണിയൂർ 54,മരുതോങ്കര 20,മാവൂർ 26,മേപ്പയ്യൂർ 68,മൂടാടി 19,മുക്കം 46,നാദാപുരം 25,നടുവണ്ണൂർ 26,നന്മണ്ട 36,നരിക്കുനി 6,നരിപ്പറ്റ 33,നൊച്ചാട് 24,ഒളവണ്ണ 76,ഓമശ്ശേരി 38,ഒഞ്ചിയം 30,പനങ്ങാട് 28,പയ്യോളി 50,പേരാമ്പ്ര 44,പെരുമണ്ണ 80,പെരുവയൽ 43,പുറമേരി 37,പുതുപ്പാടി 69,രാമനാട്ടുകര 18,തലക്കുളത്തൂർ 30,താമരശ്ശേരി 21,തിക്കോടി 26,തിരുവള്ളൂർ 15,തിരുവമ്പാടി 43,തൂണേരി 24,തുറയൂർ 6,ഉള്ള്യേരി 54,ഉണ്ണികുളം 86,വടകര 57,വളയം 44,വാണിമേൽ 31,വേളം 14,വില്യാപ്പള്ളി 40.

Advertisement
Advertisement