പ്രതിഷേധങ്ങളിൽ പ്രതികരിക്കാനില്ല: ശശി തരൂർ

Friday 27 August 2021 1:49 AM IST

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പരസ്യ പ്രതിഷേധങ്ങളിൽ കഴമ്പില്ലാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ഡി.സി.സി ഓഫീസിന് മുന്നിൽ ശശി തരൂരിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റർ വിവാദം കാര്യമാക്കുന്നില്ലെന്നും വ്യക്തിയെ നോക്കി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന വിഷയത്തിൽ പാർട്ടിക്കൊപ്പം നിൽക്കും. കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
Advertisement