പന്നികളെ കൊല്ലാൻ കർഷകർക്ക് അനുവാദം നൽകണമെന്ന്

Saturday 28 August 2021 12:09 AM IST

പാലക്കാട്: കാർഷിക വിളകൾക്ക് നാശം വിതയ്ക്കുന്ന പന്നികളെ കൊല്ലാൻ യാതൊരു ഉപാധികളുമില്ലാതെ കർഷകർക്ക് അനുവാദം നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടിവ് യോഗം.

പന്നികൾ പാടത്തിറങ്ങി വിഹരിക്കുമ്പോൾ വനം വകുപ്പ് അധികൃതരെയോ ലൈസൻസ് ഉള്ള തോക്ക് ഉടമകളെയോ അന്വേഷിച്ചു നടക്കാൻ കർഷകർക്ക് കഴിയുന്നില്ല. പന്നികളെ കൊല്ലാൻ കർഷകർക്ക് സാധിക്കുന്ന മാർഗം അവലംബിക്കേണ്ടതായി വരുമെന്നും യാതൊരു ഉപാധികളുമില്ലാതെ ഏത് മാർഗവും ഉപയോഗിച്ച് പന്നികളെ കൊല്ലാൻ കർഷകർക്ക് അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.എസ്. ഭഗവൽദാസ്, എസ്. അധിരഥൻ, കെ. കുട്ടപ്പൻ, കെ. രാധാകൃഷ്ണൻ, എം.ജി. അജിത്കുമാർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement