കൊവിഡ് 3362 ; ടി.പി.ആർ 22.97% ചികിത്സയിൽ 29,651 പേർ

Saturday 28 August 2021 12:02 AM IST

കോഴിക്കോട്: കൊവിഡ് പോസിറ്റീവ്‌ കേസുകൾ ഇന്നലെയും മൂവായിരം കടന്നതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തിനോടടുത്തു. കോഴിക്കോട് സ്വദേശികളായ 29,651 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ഇന്നലെ 3362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 22.97 ശതമാനം. സമ്പർക്കം വഴി 3327 പേർക്കാണ്‌ രോഗബാധ. 28 പേരുടെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന 3 പേർക്കും വിദേശത്തു നിന്നെത്തിയ 2പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,838 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ചികിത്സയിലായിരുന്ന 1524 പേർ കൂടി രോഗമുക്തി നേടി.


 ഉറവിടം വ്യക്തമല്ലാത്തവർ

ആയഞ്ചേരി 1, ഫറോക്ക് 3, കടലുണ്ടി 2, കാക്കൂർ 1, കോഴിക്കോട് 4, നാദാപുരം 4, നരിപ്പറ്റ 1, ഒളവണ്ണ 2, പേരാമ്പ്ര 3, പെരുമണ്ണ 1, പെരുവയൽ 1, പുറമേരി 4, പുതുപ്പാടി 1

 സമ്പർക്കം

കോഴിക്കോട്‌ കോർപ്പറേഷൻ 601, അരിക്കുളം 20, അത്തോളി 33, ആയഞ്ചേരി 8, അഴിയൂർ 14, ബാലുശ്ശേരി 30, ചക്കിട്ടപ്പാറ 19, ചങ്ങരോത്ത് 14, ചാത്തമംഗലം 63, ചെക്യാട് 14, ചേളന്നൂർ 74, ചേമഞ്ചേരി 49, ചെങ്ങോട്ട്കാവ് 36, ചെറുവണ്ണൂർ 5, ചോറോട് 20, എടച്ചേരി 31, ഏറാമല 30, ഫറോക്ക് 77, കടലുണ്ടി 54, കക്കോടി 29, കാക്കൂർ 42, കാരശ്ശേരി 42, കട്ടിപ്പാറ 33, കാവിലുംപാറ 32, കായക്കൊടി 14, കായണ്ണ 28, കീഴരിയൂർ 22, കിഴക്കോത്ത് 15, കോടഞ്ചേരി 20, കൊടിയത്തൂർ 39, കൊടുവള്ളി 42, കൊയിലാണ്ടി 117, കുടരഞ്ഞി 9, കൂരാച്ചുണ്ട് 25, കൂത്താളി 8, കോട്ടൂർ 43, കുന്ദമംഗലം 79, കുന്നുമ്മൽ 16, കുരുവട്ടൂർ 50, കുറ്റ്യാടി 13, മടവൂർ 39, മണിയൂർ 23, മരുതോങ്കര 12, മാവൂർ 101, മേപ്പയ്യൂർ 13, മൂടാടി 31, മുക്കം 74, നാദാപുരം 29, നടുവണ്ണൂർ 25, നന്മണ്ട 51, നരിക്കുനി 24, നരിപ്പറ്റ 11, നൊച്ചാട് 29, ഒളവണ്ണ 49, ഓമശ്ശേരി 34, ഒഞ്ചിയം 23, പനങ്ങാട് 24, പയ്യോളി 46, പേരാമ്പ്ര 36, പെരുമണ്ണ 61, പെരുവയൽ 97, പുറമേരി 25, പുതുപ്പാടി 43, രാമനാട്ടുകര 29, തലക്കുളത്തൂർ 38, താമരശ്ശേരി 31, തിക്കോടി 26, തിരുവള്ളൂർ 11, തിരുവമ്പാടി 23, തൂണേരി 33, തുറയൂർ 4, ഉള്ള്യേരി 73, ഉണ്ണികുളം 33, വടകര 59, വളയം 35, വാണിമേൽ 49, വേളം 12, വില്യാപ്പള്ളി 61.

Advertisement
Advertisement