വോളി അക്കാദമി പ്രവൃത്തി അവസാനഘട്ടത്തിൽ

Saturday 28 August 2021 12:02 AM IST
നടുവണ്ണൂർ വോളി അക്കാദമി പ്രവൃത്തി വിലയിരുത്താൻ സച്ചിൻദേവ് എം.എൽ.എ യും മറ്റും ഇന്നലെ എത്തിയപ്പോൾ

ബാലുശ്ശേരി: നടുവണ്ണൂരിലെ വോളി അക്കാദമി പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടന്നു.

രണ്ട് ഇൻഡോർ കോർട്ടിന്റെയും ഫ്ലോറിംഗ് പ്രവൃത്തിയാണ് ഇനി ചെയ്യാനുള്ളത്. മേപ്പിൾ വുഡ് ഉപയോഗിച്ചാണ് ഫ്ളോറിംഗ്. രണ്ട് ഭാഗത്തെയും ഗ്രൗണ്ട് വാൾ നിർമ്മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് വൈകാതെ സർക്കാരിന് സമർപ്പിക്കും.

സച്ചിൻദേവ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ പ്രവൃത്തി വിലയിരുത്തി.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ, മുൻ പ്രസിഡന്റ് ടി.പി. ദാസൻ, സ്പോർട്സ് എൻജിനിയറിംഗ് വിംഗ് സി.ഇ രാജീവ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, അക്കാദമി സെക്രട്ടറി കെ.വി.ദാമോദരൻ, ട്രഷറർ ഒ.എം. കൃഷ്ണകുമാർ, ഇ. അച്ചുതൻ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement