വിജയീ ഭവിന

Saturday 28 August 2021 2:55 AM IST

പാരിലിമ്പിക്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ ടേബിൾ ടെന്നിസ് താരം ഭവിന ബെൻ പട്ടേൽ

ടോ​ക്യോ​:​ ​പാ​രി​ലി​മ്പി​ക്സി​ൽ​ ​ച​രി​ത്ര​മെ​ഴു​തി​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സ് ​താ​രം​ ​ഭ​വി​ന​ ​ബെ​ൻ​ ​പ​ട്ടേ​ൽ.​ ​വ​നി​ത​ക​ളു​ടെ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​ഇ​ന്ന​ലെ​ ​സെ​മി​യി​ലെ​ത്തി​ ​മെ​ഡ​ലു​റ​പ്പി​ച്ചാ​ണ് ​ഭ​വി​ന​ ​ടോ​ക്യോ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​രോ​ദ​യ​മാ​യ​ത്.​ ​പാ​രാ​ലി​മ്പി​ക്സ് ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​മെ​ഡ​ലു​റ​പ്പി​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​ഭ​വി​ന.
ഇ​ന്ന​ലെ​ ​ക്ലാ​സ് 4​ ​വി​ഭാ​ഗം​ ​ക്വാ​ർ​ട്ട​റി​ൽ​ ​ലോ​ക​ ​ര​ണ്ടാം​ ​ന​മ്പ​ർ​ ​താ​ര​വും​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​നു​മാ​യ​ ​സെ​ർ​ബി​യ​യു​ടെ​ ​ബൊ​റി​സ്ലാ​വ​ ​പെ​റി​ക്ക് ​റാ​ൻ​കോ​വി​ക്കി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ ​ത​രി​പ്പ​ണ​മാ​ക്കി​യാ​ണ് ​ഭ​വി​ന​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഇ​ത്ത​വ​ണ​ത്തെ​ ​ആ​ദ്യ​ ​മെ​ഡ​ലു​റ​പ്പി​ച്ച​ത്.​ 11​-5,​ 11​-6,​ 11​-7​ ​ന് 18​ ​മി​നി​ട്ടി​ൽ​ ​ഭ​വി​ന​ ​സെ​ർ​ബി​യ​ൻ​ ​താ​ര​ത്തി​ന്റെ​ ​വെ​ല്ലു​വി​ളി​ ​അ​വ​സാ​നി​ച്ചു.
ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​തോ​റ്റ​തി​ന് ​ശേ​ഷ​മാ​ണ് ​അ​ടു​ത്ത​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളും​ ​തു​ട​ർ​ച്ച​യാ​യി​ ​ജ​യി​ച്ച് ​മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ​ ​ഭ​വി​ന​യു​ടെ​ ​പ​ട​യോ​ട്ടം.​ ​ഇ​ന്ന് ​രാ​വി​ലെ​ ​ന​ട​ക്കു​ന്ന​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ഭ​വി​ന​ ​ചൈ​ന​യു​ടെ​ ​ഷാ​ങ് ​മി​യാ​വോ​യെ​ ​നേ​രി​ടും.​ ​ജി​യ​ച്ചാ​ൽ​ ​സ്വ​ർ​ണ​മോ​ ​വെ​ള്ളി​യോ​ ​ഭ​വി​ന​യ്ക്ക് ​ഉ​റ​പ്പി​ക്കാം.​ ​നി​ല​വി​ൽ​ ​വെ​ങ്ക​ല​മെ​ഡ​ൽ​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞു​ ​ഭ​വി​ന.​ ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​സെ​മി​യി​ൽ​ ​തോറ്റാ​ലും​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​ല​ഭി​ക്കും.ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​ജോ​യി​സ് ​ഡെ​ ​ഒ​ലി​വേ​ര​യെ​ ​വീ​ഴ്ത്തി​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ഴും​ ​ഭ​വി​ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​പാ​രി​ലി​മ്പി​ക്സ് ​ടേ​ബി​ൾ​ ​ടെ​ന്നി​സി​ൽ​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തു​ന്ന​ ​അ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡാ​ണ് ​ഒ​ലി​വേ​ര​യ്ക്ക് ​എ​തി​രാ​യ​ ​വി​ജ​യ​ത്തോ​ടെ​ ​ഭ​വി​ന​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഗു​ജ​റാ​ത്തി​ലെ​ ​മെ​ഹ്‌​സാ​ന​ ​സ്വ​ദേ​ശി​യാ​ണ് ​ഭ​വി​ന.
അ​തി​നി​ടെ​ ​വ​നി​ത​ക​ളു​ടെ​ ​വെ​‌​യ്റ്റ് ​ലി​ഫ്‌​ടിം​ഗി​ൽ​ 50​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​സ​ക്കീന​ ​കാ​ത്തൂ​മി​ന് ​മെ​ഡ​ൽ​ ​നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്തെ​ത്തി​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​കാ​ഴ്ച​വ​ച്ച​ത്.
​ 2014​ൽ​ ​ലെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​വെങ്കലം​ ​നേ​ടി​യ​ ​താ​ര​മാ​ണ് 32​ ​കാ​രി​യാ​യ​ ​സ​ക്കീന.​ ​കോ​മ​ൺ​ ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​പാ​രാലി​മ്പ്യ​നാ​ണ് ​സ​ക്കീ​ന.

2017 മുതലാണ് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി ഗവേണിംഗ് ബോർഡ് അന്താരാഷ്ട്ര ടേബിൾ ടെന്നിസ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം സെമിയിൽ തോൽക്കുന്നവർക്ക് വെങ്കലത്തിനായി പ്ലേ ഓഫ് മത്സരം നടത്താതെ രണ്ട് പേർക്കും മെഡൽ വീതിച്ചു നൽകാൻ തീരുമാനിച്ചത്.

മെഡലുറപ്പിക്കാനായതിൽ വലിയ സന്തോഷം. ഇന്ത്യയിലെ ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ സെമിയിലും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഭവിന പട്ടേൽ

Advertisement
Advertisement