മന്ത്രി രാജീവിന് നിവേദനം നൽകി

Sunday 29 August 2021 12:02 AM IST

കളമശേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനും മലബാർ കലാപത്തിന് ചരിത്ര മ്യൂസിയം പണിയാനുമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സർക്കാരിന്റെയും നടപടിക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് നിവേദനം സമർപ്പിച്ചു. ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി ഉപാദ്ധ്യക്ഷന്മാരായ ഉണ്ണികൃഷ്ണൻ മാടവന, കെ.എൻ. സുബ്രഹ്മണ്യൻ, താലൂക്ക് സംഘടന സെക്രട്ടറി. എം.എൽ. സുരേഷ്, താലൂക്ക് ജനറൽ സെക്രട്ടറി ദീപൻ തുടങ്ങിയവർ സംഘത്തിൽ സന്നിഹിതരായിരുന്നു.

Advertisement
Advertisement