കൊവിഡ് : ചികിത്സയിലുള്ളവർ വീണ്ടും രണ്ടു ലക്ഷം കവിഞ്ഞു

Saturday 28 August 2021 11:25 PM IST

18.67% ടി.പി.ആർ, 31,265 രോഗികൾ


തിരുവനന്തപുരം : സംസ്ഥാനത്ത് 87 ദിവസത്തിന് ശേഷം കൊവിഡ് ചികിത്സയിലുള്ളവർ രണ്ടു ലക്ഷം കവിഞ്ഞു. ഇന്നലെ 31,265 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. 18.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ചികിത്സയിലുള്ളവർ 2,04,896 ആയി. ജൂൺ ഒന്നിന് 202426 പേരായിരുന്നു ചികിത്സയിൽ. ജൂൺ അവസാനം ഇത് ഒരുലക്ഷത്തിൽ താഴെ എത്തിയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് വർദ്ധനവുണ്ടായത്. ഇന്നലെ 153 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 20,466 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 29,891 പേർ സമ്പർക്കരോഗികളാണ്. 1158 പേരുടെ ഉറവിടം വ്യക്തമല്ല. 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 96 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.

അതേസമയം ചികിത്സയിലായിരുന്ന 21,468 പേർ രോഗമുക്തി നേടി. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളിലാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്.

അടങ്ങാത്ത വ്യാപനം

ജില്ലകൾതോറും വ്യാപനം രൂക്ഷമാകുകയാണ്. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർകോട് 521 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 39,77,572

രോഗമുക്തർ 37,51,666

നിരീക്ഷണത്തിലുള്ളവർ 5,14,031

Advertisement
Advertisement