കുട്ടികൾക്കുള്ള ധനഹായം ഉടൻ അക്കൗണ്ടിലെത്തും

Saturday 28 August 2021 11:29 PM IST

തിരുവനന്തപുരം : കൊവിഡ് മഹാമാരി മൂലം മാതാപിതാക്കൾ നഷ്ടമായ 87 കുട്ടികൾക്ക് സർക്കാർ അനുവദിച്ച ധനസഹായം അടുത്തമാസം ആദ്യ ആഴ്ചയോടെ അക്കൗണ്ടിലെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും കുട്ടിക്ക് 18വയസ് ആവുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കും. ഇതിനായി 3,19,99,000 രൂപ അനുവദിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement