മാ‍ഞ്ചസ്‌റ്റർ യുണൈറ്റഡ് ഓഹരികളിൽ വൻ കുതിപ്പ്

Sunday 29 August 2021 12:00 AM IST

ന്യൂയോർക്ക്: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഓഹരികൾക്ക് സമ്മാനിച്ചത് വൻ കുതിപ്പ്. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വെള്ളിയാഴ്‌ച 5.8 ശതമാനം മുന്നേറിയ ഓഹരിവില വ്യാപാരസമയം പൂർത്തിയായപ്പോഴുള്ളത് 18.29 ഡോളറിലാണ്.

പഴയതട്ടകമായ മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക് 12 വർഷത്തിന് ശേഷമാണ് ക്രിസ്‌റ്റ്യാനോ തിരിച്ചെത്തുന്നത്. ഇറ്റാലിയൻ ക്ളബ്ബായ യുവന്റസിൽ നിന്നാണ് തിരിച്ചുവരവ്. യുവന്റസിന്റെ ഓഹരിവില 1.2 ശതമാനവും ഉയർന്നിട്ടുണ്ട്.

'ഹോം" എന്ന് താൻ വിശേഷിപ്പിച്ചിട്ടുള്ള മാഞ്ചസ്‌റ്ററിലേക്ക് 15 മില്യൺ യൂറോയുടെ കരാറിലാണ് ക്രിസ്‌റ്റ്യാനോയുടെ തിരിച്ചുവരവ്; ഏകദേശം 13,​000 കോടി രൂപ. ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലോൺ ഡി"ഓർ അഞ്ചുതവണ നേടിയിട്ടുള്ള ക്രിസ്‌റ്റ്യാനോ, കരിയറിൽ 30 വലിയ കിരീടപ്പോരാട്ട വിജയങ്ങളും നുണഞ്ഞിട്ടുണ്ട്.

Advertisement
Advertisement