കൊച്ചി-സൗദി വിമാന സർവീസ് ഇന്നുമുതൽ

Sunday 29 August 2021 3:57 AM IST

നെടുമ്പാശേരി: കൊവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചതിനാൽ, കേരളത്തിൽ നിന്നുള്ള ആദ്യ സൗദിയ എയർലൈൻസ് ഇന്ന് പുലർച്ചെ സൗദിയിലേക്ക് പറക്കും. കൊച്ചിയിൽ നിന്ന് 395 യാത്രക്കാരുമായി ജിദ്ദയിലേക്കാണ് സർവീസ്. ഈയാഴ്‌ച സൗദിയ മൂന്ന് സർവീസുകൾ നടത്തും.

കൊച്ചിയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണവും ഉയരുന്നുണ്ട്. ഇന്നുമാത്രം 4,131 പേർ കൊച്ചി വഴി പറക്കും. മറ്റ് 21 വിദേശ സർവീസുകളും ഇന്ന് കൊച്ചിയിൽ നിന്നുണ്ടാകുമെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു. ദോഹയിലേക്ക് അഞ്ച്, ഷാർജ, ദുബായ് നാലുവീതം, ലണ്ടൻ ഒന്ന് എന്നിവ ഉൾപ്പെടെയാണിത്. സെപ്‌തംബർ രണ്ടുമുതൽ ഇൻഡിഗോയും സൗദി സർവീസ് നടത്തും.

Advertisement
Advertisement