വണ്ടർല കൊച്ചി പാർക്ക് സെപ്തംബർ ഒന്നിന് തുറക്കും

Monday 30 August 2021 3:05 AM IST

കൊച്ചി: വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ വണ്ടർല കൊച്ചി പാർക്ക് സെപ്‌തംബർ ഒന്നുമുതൽ വീണ്ടും തുറക്കും. ജി.എസ്.ടി ഉൾപ്പെടെ 799 രൂപ എന്ന പ്രത്യേക നിരക്കിൽ സന്ദർശകർക്ക് പാർക്ക് ആസ്വദിക്കാം. നിശ്ചിതകാലയളവിലേക്കാണ് ഈ ഓഫർ. സർക്കാർ മാനദണ്ഡങ്ങളനുരിച്ച് ബുധൻ മുതൽ ശനിവരെ രാവിലെ 11 മുതലാണ് പാർക്കിന്റെ പ്രവർത്തനം.

https://bookings.wonderla.com/ൽ ബുക്കിംഗ് ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ച 'കൊവിഡ് ഏഞ്ചൽസിനെ" സെപ്‌തംബർ ഒന്നുമുതൽ നാലുവരെ വണ്ടർല കൊച്ചിയിലേക്ക് ക്ഷണിക്കും. 375 കൊവിഡ് പോരാളികൾക്കും അവരുടെ മൂന്ന് കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഈ ദിവസങ്ങളിൽ സൗജന്യമായി പാർക്കിൽ പ്രവേശനം ലഭിക്കും.

Advertisement
Advertisement