രാത്രി കർഫ്യൂവിൽ അറിയാൻ

Sunday 29 August 2021 11:16 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ ആറുവരെ കർഫ്യൂവും പ്രതിവാര സ്ഥിരീകരണ തോത് ഏഴിൽ കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണും ഇന്നു മുതൽ നടപ്പിലാവും.
ആശുപത്രി സേവനങ്ങൾക്കും മറ്റ് അവശ്യ സർവീസുകൾക്കുമാണ് രാത്രി 10നു ശേഷം യാത്രാനുമതി. അത്യാവശ്യക്കാർക്ക് അന്തർ ജില്ലാ യാത്രകൾക്ക് ഉൾപ്പെടെ ഇളവു ലഭിക്കും. പൊതുഗതാഗതം, ഒാഫീസ്, വ്യാപാരശാലകൾ എന്നിവയുടെ പ്രവർത്തനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഇല്ല.

കർഫ്യൂവിൽ രാത്രി യാത്ര

ആരോഗ്യപ്രവർത്തക‌ർ, ചരക്ക് വാഹനങ്ങൾ, രോഗബാധ,​ അടുത്ത ബന്ധുക്കളുടെ മരണം

 ട്രെയിൻ - വിമാനയാത്രക്കാർ (ടിക്കറ്റ് കാണിക്കണം), ദീർഘദൂര ബസ് സർവീസ്

 മറ്റ് അത്യാവശ്യക്കാർക്ക് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ അനുമതി വേണം

അവശ്യസർവീസ് വിഭാഗത്തിലുള്ളവർ (തിരിച്ചറിയൽ കാർഡ് കരുതണം)​

Advertisement
Advertisement