ചട്ടമ്പി സ്വാമി ജയന്തി ദിനാചരണം

Monday 30 August 2021 12:19 AM IST
പന്തളം എൻ. എസ്. എസ് യൂണിയൻ സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 168-ാമത് ജയന്തി ദിനാചരണം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം : എൻ.എസ്.എസ് പന്തളംയൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 168-ാംമത് ജയന്തി ദിനാചരണം നടത്തി. എൻ.എസ്.എസ്.യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാല കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.കെ.വിജയൻ, അഡ്വ.പി.എൻ.രാമകൃഷ്ണ പിള്ള, ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, കുസുമ കുമാരി, മുല്ലം താനത്തു സോമൻ ഉണ്ണിത്താൻ, എൻ.ഡി.നാരായണ പിള്ള, മോഹനൻ പിള്ള, യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ വിപിൻ കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement