സി.ഐ.ടി.യു ട്രാഫിക് വാർഡൻ യൂണിറ്റ് രൂപീകരണം

Monday 30 August 2021 12:42 AM IST

കൊല്ലം: ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ട്രാഫിക് വാർഡൻമാരുടെ യൂണിറ്റ് രൂപീകരിച്ചു. സി.ഐ.ടി.യു ഭവനിൽ ചേർന്ന യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി പി.കെ. സുധീർ, ഡി.വൈ.എഫ്.ഐ കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മോഹൻദാസ് (പ്രസിഡന്റ്), ദീപ, റാണി, സേതു (വൈസ് പ്രസിഡന്റുമാർ), എൻ. ബാബു (സെക്രട്ടറി), സന്ധ്യ, ശ്രീലാൽ, ലീന നായർ (ജോ. സെക്രട്ടറിമാർ), സുപ്രഭ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement