17പഞ്ചായത്തുകളിലും 20 നഗരസഭ വാർഡുകളിലും ലോക്ക് ഡൗൺ

Tuesday 31 August 2021 12:55 AM IST

പത്തനംതിട്ട: പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആർ-വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ) അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാർഡുകളിലും കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീർക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം, ഓമല്ലൂർ, ഏറത്ത്, കൊടുമൺ, ഇലന്തൂർ, അയിരൂർ, കോയിപ്രം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലെ വാർഡ് 12, 32, പത്തനംതിട്ട നഗരസഭയിലെ വാർഡ് 2, 4, 8, 11, 15, 16, 20, 26, 27, അടൂർ നഗരസഭയിലെ വാർഡ് 4, 5, 21, 23, 25, തിരുവല്ല നഗരസഭയിലെ വാർഡ് 2, 11, 23, 27 എന്നിവിടങ്ങളിലുമാണ് പ്രത്യേക കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആർ) ഏഴ് ശതമാനത്തിന് മുകളിലാണ്. ഈ വാർഡുകളിൽ അവശ്യ സേവനങ്ങൾ പൂർണമായും പ്രവർത്തിക്കും. അഖിലേന്ത്യാ ട്രേഡ് പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട വിദ്യാർത്ഥികൾക്കായി പ്രാക്ടിക്കൽ ക്ലാസ് നടത്തുന്നതിനായി ഐ.ടി.ഐകൾ തുറന്നു പ്രവർത്തിക്കും.

Advertisement
Advertisement