എല്ലാ അദ്ധ്യാപകർക്കും വാക്‌സിനേഷൻ

Monday 30 August 2021 11:11 PM IST

ഇന്നലെ 4.79 ലക്ഷം പേർക്ക് വാക്‌സിൻ നൽകി

തിരുവനന്തപുരം : വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ അദ്ധ്യാപകർക്കും സെപ്റ്റംബർ അഞ്ചിനകം ആദ്യ ഡോസ് ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനെടുക്കാൻ ശേഷിക്കുന്ന അദ്ധ്യാപകരും, മറ്റ് സ്‌കൂൾ ജീവനക്കാരും സമീപത്തെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം.

വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 4,78,635 പേർക്ക് വാക്‌സിൻ നൽകി. 1,459 സർക്കാർ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1832 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,86,31,227 പേർക്കാണ് വാക്‌സിൻ നൽകിയത്.

8 ലക്ഷം ഡോസ്

വാക്‌സിൻ കൂടി

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 8,00,860 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെയാണിത്. 15 ലക്ഷം എ.ഡി സിറിഞ്ചുമെത്തി.

Advertisement
Advertisement