ആട്ടിൻകുട്ടിയെ കടിച്ചു കീറി തെരുവുനായ്ക്കൾ

Tuesday 31 August 2021 12:13 AM IST
തെരുവ് നായ്ക്കൾ കൊന്ന ആട്ടിൻകുട്ടി

പരപ്പനങ്ങാടി: മൂന്ന് മാസം പ്രായമായ ആട്ടിൻകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. നഗരസഭയിലെ 15 -ാം ഡിവിഷൻ മുങ്ങാത്തംതറ കോളനിയിലെ സാവാനാജിന്റെ പുരയ്ക്കൽ കുഞ്ഞിമോളുടെ ഉടമസ്ഥതയിലുള്ളതാണ് ആട്ടിൻകുട്ടി. വീട്ടിൽ നിന്നും ഓടിച്ച് അടുത്തുള്ള പൊന്തക്കാട്ടിൽ വച്ചാണ് കടിച്ചു കറിയത്. നാട്ടുകാർ ഓടിക്കൂടി ആട്ടിൻകുട്ടിയെ മൃഗാശുപത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല . ഇവരുടെ മൂന്ന് ആടുകളെ മാസങ്ങൾക്ക് മുമ്പ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. പല കുടുംബങ്ങളുടെയും ഉപജീവന മാർഗ്ഗമാണ് വളർത്തുമൃഗങ്ങൾ. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement
Advertisement