'കരുണാകരനെ മുന്നിൽ നിന്നും ആൻ്റണിയെ പിന്നിൽ നിന്നും കുത്തി, എല്ലാ കളികൾക്കും ഒരവസാനമുണ്ട്, ': ഫേസ്ബുക്ക് കുറിപ്പ്

Tuesday 31 August 2021 1:08 PM IST

ഉമ്മൻചാണ്ടിയെ പരോക്ഷമായി പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. കരുണാകരനെ മുന്നിൽ നിന്നും ആൻ്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആൻ്റണിയല്ല വേണുഗോപാൽ തുടങ്ങിയ വാക്കുകളിലൂടെ രൂക്ഷമായ വിമർശന സ്വരത്തോടെയാണ് ജയശങ്കറിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഇല പൊഴിയും ശിശിരം..

കരുണാകരനെ മുന്നിൽ നിന്നും ആൻ്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല.

ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആൻ്റണിയല്ല വേണുഗോപാൽ. ഹൈക്കമാൻ്റിലും ലോ കമാൻ്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.

കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വിഎസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?'