ഓണക്കിറ്റ് വിതരണം അവസാനിച്ചു

Wednesday 01 September 2021 12:55 AM IST
ഓണക്കിറ്റ്

  • കിറ്റ് കൈപ്പറ്റിയത്- 7,33,848 പേർ

പാലക്കാട്: ജില്ലയിൽ റേഷൻ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇന്നലെ അവസാനിച്ചു. ജില്ലയിലെ 942 റേഷൻ കടകളിലായി 7,81,959 കാർഡ് ഉടമകളിൽ 7,33,848 പേർ കിറ്റ് കൈപ്പറ്റി. ഇതോടെ ജില്ലയിൽ 94 ശതമാനം കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിൽ ജില്ലയിലെ ആറു താലൂക്കുകളിൽ പട്ടാമ്പിയാണ് മുന്നിൽ.

96 ശതമാനം കിറ്റ് പട്ടാമ്പി താലൂക്കിൽ വിതരണം ചെയ്തു. പാലക്കാടാണ് ഏറ്റവും പിറകിൽ, 92 ശതമാനം. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയും തുടർന്ന് വൈകീട്ട് 3.30 മുതൽ 6.30 വരെയും ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തനം ക്രമീകരിച്ചിരുന്നു.

താലൂക്ക്- ആകെ കാർഡ് ഉടമകൾ- കിറ്റ് കൈപ്പറ്റിയവർ- ശതമാനം

1.ആലത്തൂർ- 123593- 116860- 95 2.ചിറ്റൂർ- 125569- 116905- 93 3.മണ്ണാർക്കാട്- 110503- 104154- 94 4.ഒറ്റപ്പാലം- 128179- 120692- 94 5.പാലക്കാട്- 174688- 161034- 92 6.പട്ടാമ്പി- 119427- 114203- 96

-ആകെ- 781959- 733848- 94