തെരുവ് വിളക്കുകൾ പ്രവർത്തന രഹിതം : നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം

Wednesday 01 September 2021 12:23 AM IST
നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു

മണ്ണാർക്കാട്: നഗരസഭയിൽ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി ദിവസങ്ങളായിട്ടും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു നഗരസഭാ അംഗം അരുൺകുമാർ പാലക്കുറുശ്ശി നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയുടെ ചേംബറിൽ ചിമ്മിനി വിളക്ക് കത്തിച്ച് സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജേഷ്, നിയോജക മണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത, കോൺഗ്രസ് നേതാക്കളായ ചെങ്ങോടൻ ബഷീർ, സി.പി. ബഷീർ, ടിജോ ജോസ്, അനീഫ പെരിഞ്ചോളം, വിജേഷ് തോരാപുരം അർജുൻ പുളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.