വിളയൂരിലെ നടീലിന് സിനിമാതാരം അനുമോളും

Wednesday 01 September 2021 12:26 AM IST
അനുമോൾ പാടത്ത് നടീലിന് ഇറങ്ങിയപ്പോൾ

പട്ടാമ്പി: വിളയൂർ മാങ്കുറ്റി പാടശേഖരത്തിലെ 32 ഏക്കറിലെ നടീലിന് ചലച്ചിത്ര താരം അനുമോളും ചെളിയിലിറങ്ങി. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയതിന്റെ ഉദ്ഘാടനം വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. നടീലിന് ആവേശം പകരാൻ എത്തിയ അനുമോളും പാടത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ നാലു വർഷമായി പ്രാദേശിക വനിതാ കൂട്ടായ്മയിലെ 20 വനിതകളാണ് ഇവിടെ കൃഷിയിറക്കുന്നത്. കോടങ്ങാട് ലക്ഷ്മിക്കുട്ടിയുടെയും കിഴിവീട്ടിൽ സ്വപ്നയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കൃഷി ചെയ്യുന്നത്.