തടിമില്ലിന് തീപിടിച്ചു
Wednesday 01 September 2021 12:23 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേ ദേശം നങ്ങാംകുർശിയിൽ പ്രവർത്തിക്കുന്ന ചിറ്റൂരമ്മൻ തടിമില്ലിന് തീപിടിച്ച് ഏതാനും മരം ഉരുപ്പടികൾ മോട്ടോർ, സ്വിച്ച് ബോർഡ് എന്നിവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. ഇന്നലെ രാവിലെ 7.30നാണ് സംഭവം. നല്ലേപ്പിള്ളി മാട്ടു മന്ത കാസിം, തെക്കേദേശം കൃഷ് ണരാജ്, തെക്കേ ഗ്രാമം ടൈറ്റസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം 200000 രൂപ നഷ്ടമാണുണ്ടായത്.
ചിറ്റൂർ അഗ്‌നി രക്ഷാ നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. ഗിരിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വി. ശിവൻ, പി. എസ്. സന്തോഷ് കുമാർ, എം. സന്തോഷ് കുമാർ, പി.സി. ദിനേശ് , ഹോംഗാർഡ് എം. രവി എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയാണ് തീ അണച്ചത്.