പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മൂന്നിന് ചുമതലയേൽക്കും

Wednesday 01 September 2021 12:52 AM IST

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഇൗ മാസം മൂന്നിന് രാവിലെ 10ന് ചുമതല ഏറ്റെടുക്കുമെന്ന് സംഘടനാ ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ പുതിയ പ്രസിഡന്റിന് സ്വീകരണം നൽകും. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികൾ പ്രസംഗിക്കും.