വാക്സിനെടുത്തവർ 25 ലക്ഷം കടന്നു

Wednesday 01 September 2021 12:02 AM IST

കോഴിക്കോട് : കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിൽ ജില്ല മുന്നേറ്റ വഴിയിൽ. ഇതുവരെ 25, 01, 504 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ 18, 32, 800 പേർ ആദ്യ ഡോസും 6, 68, 704 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. 18നും 45നുമിടയിൽ പ്രായമായ 6, 67, 771പേർ ആദ്യ ഡോസും 68, 903 പേർ രണ്ടാം ഡോസും പൂർത്തിയാക്കി. 45നും 60 നുമിടയിൽ പ്രായമായ 5,6ക,516 പേർ ആദ്യ ഡോസ് വാക്‌സിനും 2,33,075 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 4,95,567 പേരാണ് ആദ്യ ഡോസ് വാക്‌സിൻ എടുത്തത്. 2,74,822 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

13,145 പാലിയേറ്റീവ് കെയർ രോഗികൾക്കും 8,953 ഭിന്നശേഷിക്കാർക്കും വാക്‌സിൻ നൽകി. ആദിവാസി മേഖലയിൽ 18നും 45 വയസിനും ഇടയിൽ പ്രായമുള്ള 3,593 പേർ വാക്‌സിനെടുത്തു. വൃദ്ധ സദനങ്ങളിലെ 768 പേർ ആദ്യ ഡോസും 743പേർ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാൻസ്ജെന്റർമാരും വാക്‌സിൻ സ്വീകരിച്ചു.

Advertisement
Advertisement