ഗുഡ് ബൈ,ഡേൽ സ്റ്റെയ്ൻ

Tuesday 31 August 2021 11:24 PM IST

ജൊഹാന്നാസ്ബർഗ് : രണ്ടുപതിറ്റാണ്ടോളം നീണ്ട കരിയറിന് കർട്ടനിട്ട് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡേൽ സ്റ്റെയ്ൻ . 2004ൽ ടെസ്റ്റിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ട്വന്റി-20 കളിലും ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞു. ടെസ്റ്റിൽ 439,ഏകദിനത്തിൽ 196 , ട്വന്റി-20യിൽ 64 എന്നിങ്ങനെയാണ് വിക്കറ്റ് നേട്ടം. പരിക്കിനെത്തുടർന്ന് 2019ൽ ടെസ്റ്റിൽനിന്ന് വിരമിച്ചിരുന്നു.

2005ൽ സെഞ്ചൂറിയനിൽ ഏഷ്യൻ ഇലവനെതിരെ ദക്ഷിണാഫ്രിക്കൻ ഇലവനുവേണ്ടിയാണ് അന്താരാഷ്ട്ര ഏകദിനത്തിൽ അരങ്ങേറിയത്.

Advertisement
Advertisement