ഉണ്ണിക്കൃഷ്ണൻ കുന്നത്ത് ചുമതലയേറ്റു

Tuesday 31 August 2021 12:00 PM IST
ഉണ്ണികൃഷ്ണൻ കുന്നത്ത്

കൊല്ലം: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ ചുമതലയുള്ള മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ഉണ്ണിക്കൃഷ്ണൻ കുന്നത്ത് ചുമതലയേറ്റു. 2019 മുതൽ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 2011-16 വരെ സംസ്ഥാന ആരോഗ്യ മന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. കാസർകോട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലും സെക്രട്ടേറിയറ്റിലും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ, ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പിൽ സ്റ്റേറ്റ് പബ്ലിസിറ്റി ഓഫീസറുമായിരുന്നു.