സിനിമ നിർമ്മാതാവ് രാജ ചെറിയാൻ ഓർമ്മയായി

Wednesday 01 September 2021 12:00 PM IST

കുന്നംകുളം: 1982ലെ മൾട്ടി സ്റ്റാർ ചിത്രങ്ങളിലൊന്നായ ``എന്തിനോ പൂക്കുന്ന പൂക്കളുടെ" നിർമ്മാതാവ് കുന്നംകുളം സ്വദേശി രാജ ചെറിയാൻ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മോഹൻലാൽ, മമ്മൂട്ടി, രതീഷ്, സെറീന വഹാബ് എന്നിവരാണ് ' എന്തിനോ പൂക്കുന്ന പൂക്കളിൽ" അഭിനയിച്ചത്.

ഇതോടൊപ്പം കൈയെത്തും ദൂരത്ത്, ഒരു മുഖം പല മുഖം, തീരെ പ്രതീക്ഷിക്കാതെ തുടങ്ങി നിരവധി സിനിമകളും നിർമ്മിച്ചു. 1987ൽ പുറത്തിറങ്ങിയ കൈയെത്തും ദൂരത്തടക്കമുള്ള ചിത്രങ്ങളുടെ കഥയും രചിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സരസ രാജാ ചെറിയാൻ. മക്കൾ: റവിൻസ് രാജ് (എ.വി.പി കൺസിം ഇന്ത്യ, ചെന്നൈ), രജത് (ലേണിംഗ് ഡയറക്ടർ കേപ് ജെമിനി, ബംഗളൂരു), മരുമക്കൾ: പ്രീത, അമൃത.

Advertisement
Advertisement