പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ

Wednesday 01 September 2021 12:00 AM IST

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ നടപടി നേരിട്ട സി.പി.എം നേതാവും ഷൊർണ്ണൂർ മുൻ എം.എൽ.എയുമായ പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാനായി സർക്കാർ നിയമിച്ചു. കെ.ടി.ഡി.സി ചെയർമാനായിരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എം. വിജയകുമാർ രാജിവച്ച ഒഴിവിലാണ് ശശിയുടെ നിയമനം.

കെ.ടി.ഡി.സി ഡയറക്ടർ ബോർഡിൽ ഡയറക്ടറായും ശശി പ്രവർത്തിക്കും. വനിതാ നേതാവിന്റെ പരാതി വിവാദമായതോടെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ശശിയെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് 2019 നവംബറിൽ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. നടപടി കാലാവധി അവസാനിച്ച ശേഷം അദ്ദേഹം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി.