ബാഡ്മിന്റൺ സെലക്ഷൻ ട്രയൽ
Wednesday 01 September 2021 12:31 AM IST
കൊല്ലം: ജില്ല ബാഡ്മിന്റൺ അസോസിയേഷൻ നടത്തിയ സെലക്ഷൻ ട്രയൽസിൽ പുരുഷവിഭാഗത്തിൽ കമൽ കൃഷ്ണനും വനിതാ വിഭാഗത്തിൽ അൽമാസ് റിയാസും ചാമ്പ്യന്മാരായി. പുരുഷ ഡബിൾസിൽ മുഹമ്മദ് ഫൈസൽ, ആകാശ് സഖ്യം വിജയിച്ചു. വിജയികൾക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. അനിൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ധീരജ് രവി സ്വാഗതം പറഞ്ഞു.