എയർക്രാഫ്‌റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് കോഴ്‌സ്
തിരുവനന്തപുരം: ഡി.ജി.സി.എ അംഗീകൃത എയർക്രാഫ്‌റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് കോഴ്‌സിലേക്ക് തിരുവനന്തപുരം റീജിയണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ് ഏവിയേഷൻ (റിയ) അപേക്ഷ ക്ഷണിച്ചു. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്ക് നേടി പ്ളസ് ടു പാസായവർക്കും പോളിടെക്‌നിക്/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
രണ്ടുവർഷ കാലാവധിയുള്ള കോഴ്‌സിന്റെ പ്രാക്‌ടിക്കൽ ട്രെയിനിംഗ് റിയയിലും എയർ ഇന്ത്യയിലും (തിരുവനന്തപുരം), എയർ വർക്‌സിലും (ഹൊസൂർ) ആയാണ് നൽകുന്നത്. ഇന്ത്യയിലും വിദേശത്തും വൻ ജോലിസാദ്ധ്യതയുള്ള കോഴ്‌സിന്റെ 60 സീറ്റുകൾ മെക്കാനിക്കൽ സ്‌ട്രീമിലും 40 സീറ്റുകൾ ഏവിയോണിക്‌സ് സ്‌ട്രീമിലുമാണ്. മാർക്ക്, കൗൺസലിംഗ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഡ്മിഷൻ സമയത്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവരങ്ങൾക്കും അഡ്മിഷനും തിരുവനന്തപുരം വെടിവെച്ചാൻ കോവിലിലെ തിരുവനന്തപുരം റീജിയണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ് ഏവിയേഷനുമായി ബന്ധപ്പെടണം. ഫോൺ : 09400179573, 06238687190, വെബ്‌സൈറ്റ് : riaindia.co.in