അമൃതയിൽ എം.ടെക് പഠനത്തിനൊപ്പം പ്രോജക്‌ട് അസിസ്‌‌റ്റന്റ് ജോലിയും

Wednesday 01 September 2021 3:21 AM IST

കൊല്ലം: വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ളിക്കേഷൻസ്, ജിയോ ഇൻഫോമാറ്റിക്‌സ് ആൻഡ് എർത്ത് ഒബ്‌സർവേഷൻസ്, ബയോമെഡിക്കൽ ഇൻസ്‌ട്രുമെന്റേഷൻ എന്നീ എം.ടെക് കോഴ്സുകൾ പഠിക്കുന്നതിനൊപ്പം ഗവേഷണ പ്രോജക്‌ടുകളിൽ പ്രോജക്‌ട് അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് നിയമനവും നേടാം. അമൃത സർവകലാശാലയിലെ സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക്‌സ് ആൻഡ് ആപ്ളിക്കേഷൻസാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകന്റെ പേര്, വിലാസം, ഇ-മെയിൽ, യോഗ്യത, ബ്രാഞ്ച്, സി.ജി.പി.എ., പ്രവൃത്തിപരിചയം (എന്തെങ്കിലും ഉണ്ടെങ്കിൽ) എന്നിവ പ്രതിപാദിക്കുന്ന റെസ്യൂമെ mtech@amrita.eduലേക്ക് ഇമെയിൽ ചെയ്യണം. ഒമ്പതുലക്ഷം രൂപ സ്‌കോളർഷിപ്പോടെ ഫുള്ളി ഫണ്ടഡ് എം.ടെക് ആൻഡ് പി.എച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമും പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് ഡീൻ ഡോ. മനീഷ വി. രമേശ് പറഞ്ഞു. വിവരങ്ങൾക്ക് : https://mtech.amrita.edu/wna.html