ആധാർ ലിങ്കിംഗിന് തിരക്ക്
Wednesday 01 September 2021 2:06 AM IST
ന്യൂഡൽഹി: ഇ.പി.എഫ് സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയതോടെ ആഗസ്റ്റ് 20ന് ശേഷം 51 ലക്ഷത്തിലധികം പേര്‍ എന്റോൾ ചെയ്‌തെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. ആളുകളൊന്നിച്ച് ആധാർ ബന്ധിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യു.ഐ.ഡി.എ.ഐ പോർട്ടലിൽ നേരിട്ട തടസം പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു.