പെൻഷൻകാർ ധർണ നടത്തി
Thursday 02 September 2021 12:57 AM IST
കൊല്ലം: യാത്രാസൗകരൃവും ജനസഞ്ചാരവുമില്ലാത്ത പ്രദേശത്തേക്ക് പെൻഷൻ പേമെന്റ് ട്രഷറി മാറ്റുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ. സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പെൻഷൻ ട്രഷറി സിവിൽസ്റ്റേഷനിലും സബ്ട്രഷറി താലൂക്ക് ഓഫീസ് വളപ്പിലും നിലനിറുത്തണമെന്ന് അദ്ദേഹം ആവശൃപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജി.ജ്യോതിപ്രകാശ്, എ.നസീംബീവി, എം.സുജയ്, എ.മുഹമ്മദ് കുഞ്ഞ്, എൽ.ശിവപ്രസാദ്, വാരൃത്ത് മോഹൻകുമാർ, ടി.നാഗരാജൻ, ജി.ബാലചന്ദ്രൻ പിള്ള,പി.സുരേന്ദ്രനാഥ്,,വർഗ്ഗീസ് പി.എം.വൈദ്യൻ, ജി.വിജയൻ, എം.സുന്ദരേശൻപിള്ള, ഡി.അശോകൻ, കെ.രാമചന്ദ്രൻ പിള്ള, ജി.ദേവരാജൻ, മോഹൻ പരപ്പാടി, എം.ടി.ജയരാജ്, എസ്.മധൂസൂദനൻ, പി.ബി.ജോയ് ബഷീർ എന്നിവർ സംസാരിച്ചു.