കാൻസർ ചികിത്സാരീതി വികസിപ്പിച്ച് ഗവേഷണ സംഘം

Thursday 02 September 2021 12:25 AM IST

കളമശേരി: കാൻസർ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങൾ ഉപയോഗിച്ച് കരിച്ചു കളയുന്ന മാഗ്‌നെറ്റിക് ഹൈപ്പർ തെർമിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് കുസാറ്റ് സംഘം. മാഗ്‌നെറ്റിക് ലേയേർഡ് ഡബിൾ ഹൈഡ്രോക്‌സൈഡ് എന്ന അതിസൂക്ഷ്മ കാന്തികകണങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഡോ.ജി.എസ്. ഷൈലജ പ്രധാന ഗവേഷകയായിട്ടുള്ള ഗവേഷണ പദ്ധതിക്ക് ധനസഹായം നൽകുന്നത് കേന്ദ്ര സയൻസ് ആൻഡ് എൻജിനീയറിംഗ് റിസർച്ച് ബോർഡാണ്. പ്രോജക്റ്റ് ഫെലോ കെ. അഞ്ജന, സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി. ചീഫ് സയന്റിസ്റ്റ് ഡോ. മനോജ് രാമവർമ്മ എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം. കീമോ തെറാപ്പി ചെയ്യുമ്പോൾ കാൻസർ കോശങ്ങൾ മാത്രം നശിപ്പിക്കുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം പാർശ്വഫലങ്ങൾ കുറയ്ക്കും.

Advertisement
Advertisement