പ്രതിഷേധ സമരം നടത്തി
Thursday 02 September 2021 12:38 AM IST
അടൂർ: രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റഴിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എ.ഐ.ടി.യു.സി അടൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു സി ജില്ലാ കൗൺസിൽ അംഗം കെ.സുകു അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ഷാജി തോമസ്, എ.ഐ.ടി.യു സി നേതാവ് ടി.ആർ.ബിജു, സുഭാഷ് ജി.കൃഷ്ണൻകുട്ടി, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.