സ്കൂൾ ശുചീകരണത്തിന് ഇന്ന് തുടക്കം

Thursday 02 September 2021 12:57 AM IST

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളുടെ ശുചീകരണത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം. ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിച്ച് അണുവിമുക്തമാക്കും. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും,​ സ്‌കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
എസ്.എം.വി സ്‌കൂളിൽ രാവിലെ 9 ന് മന്ത്രി വി. ശിവൻകുട്ടിയും കോട്ടൺ ഹിൽ സ്‌കൂളിൽ രാവിലെ 8 ന് ഗതാഗത മന്ത്രി ആന്റണി രാജുവും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

Advertisement
Advertisement