കാർഷികമേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കും: മന്ത്രി വാസവൻ
Thursday 02 September 2021 1:54 AM IST
തിരുവനന്തപുരം: കാർഷിക മേഖലയിൽ സഹകരണവകുപ്പ് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി.എ
ൻ. വാസവൻ പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച കർഷകനുള്ള പുരസ്‌കാരം ഇടുക്കിയിൽ നിന്നുള്ള ഇ.എസ്. തോമസും രണ്ടാമത്തെ കർഷകനുള്ള പുരസ്‌കാരം വൈക്കത്തു നിന്നുള്ള കെ.എം.സെബാസ്റ്റ്യനും ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ കെ. ശിവദാസൻ നായരും വൈസ് പ്രസിഡന്റ് കെ.നീലകണ്ഠനും കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.