നി​ര​ത്തു​ക​ളി​ലെ തടസങ്ങൾ നീക്കണം

Friday 03 September 2021 12:11 AM IST

പ​ത്ത​നം​തി​ട്ട : ചെ​ന്നീർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ പ​രി​ധിയിൽ പൊ​തു​നി​ര​ത്തു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി പൊ​തു​ജ​ന​ങ്ങൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​ത്ത​ക്ക രീ​തിയി​ലോ, ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തിയി​ലോ, കൃ​ഷി ആ​വ​ശ്യ​ത്തിനാ​യോ, നിർമ്മാ​ണ ആ​വ​ശ്യ​ത്തിനാ​യോ, മ​റ്റ് വ്യ​ക്തി​ഗ​ത ആ​വ​ശ്യത്തിനോ ഇ​ട്ടി​ട്ടു​ള്ള സാ​ധ​ന​സാ​മ​ഗ്രി​കൾ 15 ദി​വ​സ​ത്തി​നുള്ളിൽ അ​താ​ത് വ്യ​ക്തി​കൾ നീ​ക്കം ചെ​യ്യേ​ണ്ട​താണ്. അല്ലാ​ത്തപ​ക്ഷം കേ​ര​ള പ​ഞ്ചായ​ത്ത് രാ​ജ് നി​യ​മവും ച​ട​ങ്ങളും മ​റ്റ് അ​നു​ബ​ന്ധ വ​കു​പ്പു​കൾ പ്ര​കാ​രവും മേൽ ന​ടപ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് പഞ്ചായത്ത് സെ​ക്ര​ട്ട​റി അ​റി​യിച്ചു.

Advertisement
Advertisement