ഒറ്റ കമന്റിൽ ധന്യ പരസ്യ മണവാട്ടിയായി

Friday 03 September 2021 12:22 AM IST

തൊടുപുഴ: ''എനിക്കും ഇതുപോലെ ഫോട്ടോഷൂട്ടിൽ മോഡലായാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ആഭരണങ്ങളൊക്കെ ധരിച്ച് പരസ്യചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ഒരു അവസരം തരുമോ..."" മലബാർ ഗോൾ‌‌ഡിന്റെ ഇൻസ്റ്റഗ്രാം പേജിലെ പരസ്യ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോൾ അത് സ്വപ്ന സാക്ഷാത്കാരത്തിനുള്ള വഴിയാകുമെന്ന് തൊടുപുഴ പട്ടയംകവല സ്വദേശിനിയായ ധന്യ സോജൻ (20) കരുതിയില്ല.

ആഗ്രഹം യാഥാർത്ഥ്യമാക്കാൻ തങ്ങൾ ഒരുക്കമാണെന്നായിരുന്നു, ഹൃദയധമനികൾ ചുരുങ്ങുന്ന അപൂർവ രോഗം ബാധിച്ച ധന്യയുടെ കമന്റിനുള്ള മലബാർ ഗോ‌ൾഡിന്റെ മറുപടി. തുടർന്ന് എറണാകുളത്ത് നടന്ന ഷൂട്ടിംഗിൽ മറ്റ് മോഡലുകൾക്കൊപ്പം ധന്യ 'മണവാട്ടി"യായി.

ധന്യയുടെ ഇൗ കഥ പറയുന്ന രോഹൻ മാത്യു സംവിധാനം ചെയ്ത വീഡിയോ നടി കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് പരസ്യത്തിന് പിന്നിലെ രഹസ്യം പുറത്താവുന്നത്. അത് വൈറലായി. പത്ത് ലക്ഷത്തോളം പേർ കണ്ടു. പ്ലസ്ടുവിന് ശേഷം 2019ൽ പഠനത്തിനായി ധന്യ കാനഡയിലെത്തി. മൂന്നാം സെമസ്റ്റർ ആയപ്പോഴാണ് രോഗവിവരം അറിയുന്നത്. പിന്നെ നാട്ടിലേക്ക്. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് പാലുത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് പിതാവ് സോജൻ. അമ്മ ഷാന്റി. ദിവ്യ, സെബാസ്റ്റ്യൻ, അഗസ്റ്റിൻ എന്നിവരാണ് സഹോദരങ്ങൾ.

 ധന്യയുടെ അസുഖം

ഹൃദയത്തിന്റെ പമ്പിംഗ് കപ്പാസിറ്റി 20 ശതമാനത്തിലേക്ക് ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ ഒന്നര വർഷത്തെ ചികിത്സ കൊണ്ട് മെച്ചപ്പെട്ടു. 38 ആയെങ്കിലും 50 ശതമാനമെങ്കിലും എത്തണം. അല്ലെങ്കിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വേണ്ടിവരും.

 പ​രി​ഗ​ണ​ന​യെ​ന്ന് ​എം.​പി.​ ​അ​ഹ​മ്മ​ദ്

മ​ല​ബാ​ർ​ ​ഗോ​ൾ​ഡി​ന്റെ​ ​പ​ര​സ്യ​ചി​ത്ര​ത്തി​നു​ള്ള​ ​ഷൂ​ട്ടി​ൽ​ ​ഇ​രു​പ​തു​കാ​രി​ ​ധ​ന്യ​ ​സോ​ജ​നെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ​മാ​നു​ഷി​ക​ ​പ​രി​ഗ​ണ​ന​യോ​ടെ​യാ​ണെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​എം.​ ​പി​ ​അ​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ധ​ന്യ​യു​ടെ​ ​ക​മ​ന്റ് ​ക​ണ്ട് ​മ​ല​ബാ​ർ​ ​ഗോ​ൾ​ഡി​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​ടീ​മാ​ണ് ​വി​വ​രം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തി​യ​ത്.​ ​ധ​ന്യ​യെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​ആ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​രോ​ഗ​വി​വ​ര​വും​ ​മ​റ്റും​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞു.​ ​മ​ന​സ്സി​ന് ​ഏ​റെ​ ​സ​ന്തോ​ഷം​ ​കി​ട്ടു​ന്ന​ ​കാ​ര്യം​ ​ന​ട​ന്നാ​ൽ​ ​അ​സു​ഖം​ ​ഭേ​ദ​മാ​കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​ഫോ​ട്ടോ​ ​ഷൂ​ട്ടി​ന് ​ത​യ്യാ​റാ​വാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​വാ​ഹ​ ​വ​സ്ത്ര​മ​ണി​ഞ്ഞ് ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം​ ​ഷൂ​ട്ട് ​പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​ ​ധ​ന്യ​യു​ടെ​ ​വ​ലി​യ​ ​ആ​ഗ്ര​ഹം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.
ചി​കി​ത്സ​യ്ക്ക് ​സ​ഹാ​യം​ ​വ​ല്ല​തും​ ​ആ​വ​ശ്യ​മു​ണ്ടോ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​വേ​ണ്ടെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​എ​പ്പോ​ൾ​ ​സ​ഹാ​യം​ ​തേ​ടി​യാ​ലും​ ​ന​ൽ​കാ​ൻ​ ​മ​ടി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

View this post on Instagram

A post shared by Kareena Kapoor Khan (@kareenakapoorkhan)


.

Advertisement
Advertisement